തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരായ കേസില്‍ അഡീഷനല്‍ എജിയെ മാറ്റരുതെന്ന റവന്യുമന്ത്രിയുടെ ആവശ്യത്തെ തള്ളി എജി. കേസില്‍ സ്റ്റേറ്റ് അറ്റോര്‍ണി തന്നെ ഹാജരാകുമെന്നും കേസ് മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും എജി പറഞ്ഞു. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ മാത്രം അഭിഭാഷകനെ മാറ്റുന്നത് പരിഗണിക്കും എന്നും, കേസ് ആരെ ഏല്‍പ്പിക്കണമെന്നത് എജിയുടെ വിവേചനാധികാരമാണെന്നും വ്യക്തമാക്കി. 

സംസ്ഥാന താല്‍പ്പര്യം സംരക്ഷിച്ച് കേസ് മുന്നോട്ട് കൊണ്ടുപോകും എന്നും എജി പറഞ്ഞു. അഡീഷനല്‍ എജി രജ്ഞിത്ത് തമ്പാനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ എജിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശത്തെ റവന്യു വകുപ്പ് എതിര്‍ത്തിരുന്നു. തുടര്‍ന്നാണ് രജ്ഞിത്ത് തമ്പാന്‍ തന്നെ കേസില്‍ ഹാജരാകണമെന്ന് എജിയുടെ ഓഫീസിനെ രേഖാമൂലം റവന്യു വകുപ്പ് അറിയിച്ചത്.