കൊച്ചി: ക്യാമ്പസ് രാഷ്ട്രീയം പഠനാന്തരീക്ഷം തകര്‍ക്കുമെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. കുട്ടികളെ മാതാപിതാക്കള്‍ കോളജുകളിലേക്ക് അയക്കുന്നത് രാഷ്ട്രീം തൊഴിലാക്കാനല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനാന്തരീക്ഷം ഉറപ്പ് വരുത്തേടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വം ആണെന്നും ഹൈക്കോടതി പറഞ്ഞു.
പൊന്നാനി എംഇഎസ് കോളജ് നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ചിന്‍റെ പരാമര്‍ശം. കോളേജിലെ സമരപന്തല്‍ പൊളിച്ചുമാറ്റി എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഹര്‍ജി പരിഗണിക്കുന്നത് നവംബര്‍ ആറിലേക്ക് മാറ്റി.
