മാത്യു ടി തോമസിനെ മാറ്റണമെന്നാവശ്യപ്പെട്ട് വീണ്ടും ജെഡിഎസ്. ആവശ്യവുമായി കൃഷ്ണൻകുട്ടി വിഭാഗം നാളെ ദേവഗൗഡയെ കാണും. രണ്ടര വര്‍ഷം കഴിയുമ്പോൾ മന്ത്രിയെ മാറ്റണമെന്ന ആവശ്യം നടപ്പായില്ലെന്നാണ് പരാതി. മന്ത്രിയെ മാറ്റണം എന്ന് സംസ്ഥാന ഭാരവാഹി യോഗത്തിൽ ആവശ്യമുയര്‍ന്നു

തിരുവനന്തപുരം: മാത്യു ടി തോമസിനെ മാറ്റണമെന്നാവശ്യപ്പെട്ട് വീണ്ടും ജെഡിഎസ്. ആവശ്യവുമായി കൃഷ്ണൻകുട്ടി വിഭാഗം നാളെ ദേവഗൗഡയെ കാണും. രണ്ടര വര്‍ഷം കഴിയുമ്പോൾ മന്ത്രിയെ മാറ്റണമെന്ന ആവശ്യം നടപ്പായില്ലെന്നാണ് പരാതി. മന്ത്രിയെ മാറ്റണം എന്ന് സംസ്ഥാന ഭാരവാഹി യോഗത്തിൽ ആവശ്യമുയര്‍ന്നു. മന്ത്രിസ്ഥാനം വച്ചുമാറാൻ ദേശീയ നേതൃത്വം ഇടപെട്ട് ധാരണ ഉണ്ടാക്കിയിരുന്നുവെന്നാണ് കൃഷ്ണൻകുട്ടി വിഭാഗം പറയുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

ആദ്യത്തെ രണ്ട് വർഷം മാത്യു ടി തോമസും അവസാന മൂന്ന് വർഷം കൃഷ്ണൻകുട്ടിയും എന്നതായിരുന്നു ധാരണ. വച്ചുമാറൽ ഓ‌ർമ്മിപ്പിക്കുന്നതിനൊപ്പം മന്ത്രിയുടെ പ്രവർത്തനം പോരെന്ന പരാതിയും ഇവർക്കുണ്ട്. അതേസമയം മന്ത്രിസ്ഥാനം വച്ചുമാറുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ലെന്നാണ് മാത്യു ടി തോമസിനെ അനുകൂലിക്കുന്നവരുടെ വിശദീകരണം.