വീടിന്‍റെ മുൻ വാതിൽ ലോക്ക് തകർത്താണ് മോഷണസംഘം അകത്ത് കടന്നത്. ഇതേ സമയം രമേശനും ഭാര്യയും രണ്ട് മക്കളുംവീടിനകത്ത് ഉണ്ടായിരുന്നെങ്കിലും ഒന്നും അറിഞ്ഞില്ല.

കാസർഗോഡ്: കാസർഗോഡ് വീണ്ടും വീട് കുത്തിത്തുറന്ന് മോഷണം. കാഞ്ഞങ്ങാട് ഒഴിഞ്ഞ വളപ്പിൽ രമേശന്‍റെ വീട്ടിൽ നിന്നും 25 പവൻസ്വർണാഭരണങ്ങളും അയ്യായിരം രൂപയുമാണ് മോഷണം പോയത്. ഒരാഴ്ച മുമ്പ് പടന്നയിലും സമാന മായ രീതിയില് വീട്കുത്തി തുറന്ന് മോഷണം നടന്നിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വീടിന്‍റെ മുൻ വാതിൽ ലോക്ക് തകർത്താണ് മോഷണസംഘം അകത്ത് കടന്നത്. കിടപ്പുമുറിയിലെ അലമാര തകർത്ത് സ്വർണവും പണവും കവരുകയായിരുന്നു. ഇതേ സമയം രമേശനും ഭാര്യയും രണ്ട് മക്കളുംവീടിനകത്ത് ഉണ്ടായിരുന്നെങ്കിലും ഒന്നും അറിഞ്ഞില്ലെന്ന് രമേശന്‍റെ ഭാര്യ പറയുന്നു.പൊലീസും വിരലടയാള വിദഗ്‍ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

പടന്നയിലെ മോഷണത്തിൽ 25 പവന്‍ സ്വർണവും 25000 രൂപയും ആണ് നഷ്ടപ്പെട്ടത്. ഈ കേസിൽ ഇതുവരേയുംപ്രതികളെ പിടികൂടാനായിട്ടില്ല.