കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജൻ പെരിയയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. 

പെരിയ: കാസർകോട് പെരിയയിൽ വീണ്ടും അക്രമം. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റിന്റെ വീടിന് മുന്നിൽ തീയിട്ടു. കാറിന്റെ ചില്ലുകൾ തകർത്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജൻ പെരിയയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. പെട്രോള്‍ നിറച്ച ബോട്ടിലുകള്‍ ഉപയോഗിച്ചാണ് വീടിന് തീയിച്ചത്. വീടിന്റെ വാതിലുകളും വാഹനവും ആക്രമണത്തില്‍ കത്തി നശിച്ചു.