ഫേസ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്തുകൊണ്ടാണ് ആഗ്ര സ്വദേശിയായ മുന്ന കുമാര്‍ എന്ന 24കാരന്‍ ബുധനാഴ്ച  ആത്മഹത്യ ചെയ്തത്

ആഗ്ര: അഞ്ചാമത്തെ ശ്രമത്തിലും പട്ടാളത്തില്‍ ജോലി ലഭിക്കാത്ത യുവാവ് ആത്മഹത്യ ചെയ്തു. ഫേസ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്തുകൊണ്ടാണ് ആഗ്ര സ്വദേശിയായ മുന്ന കുമാര്‍ എന്ന 24കാരന്‍ ബുധനാഴ്ച ആത്മഹത്യ ചെയ്തത്. ഇതേ സമയം ഇയാളുടെ ആത്മഹത്യം ഫേസ്ബുക്കില്‍ ഈ സമയം 2,750 പേര്‍ കാണുന്നുണ്ടായിരുന്നു. 

ശാസ്ത്ര ബിരുദധാരിയാണ് ന്യൂ ആഗ്ര പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ശാന്തി നഗറില്‍ താമസിച്ചിരുന്ന മുന്ന. ബുധനാഴ്ച രാവിലെയാണ് ഇയാള്‍ 1.09 മിനുട്ട് നീണ്ട തന്‍റെ ആത്മഹത്യയ്ക്ക് മുന്‍പുള്ള കാര്യം വ്യക്തമാക്കിയുള്ള വീഡിയോ ഇട്ടത്. എന്നാല്‍ ഈ വീഡിയോ കണ്ട ആരും പോലീസിലോ, വീട്ടുകാരെയോ അറിയിച്ചില്ല.

ലൈവ് വീഡിയോയ്ക്ക് പുറമേ ആറുപേജുള്ള ആത്മഹത്യകുറിപ്പും ഇയാള്‍ തയ്യാറാക്കിയിരുന്നു. താനിക്ക് സൈന്യത്തില്‍ ചേരാന്‍ കഴിയാത്തത് മാതാപിതാക്കളെ ഏറെ വിഷമിപ്പിക്കുന്നതിനാല്‍ താന്‍ ജീവനൊടുക്കുകയാണെന്ന് കത്തില്‍ പറയുന്നു. തന്‍റെ ആത്മഹത്യയ്ക്ക് ആരും കാരണക്കാരല്ലെന്നും കത്തില്‍ പറയുന്നു. ഭഗത് സിംഗിന്‍റെ ആരാധകനായ മുന്ന സൈന്യത്തില്‍ ചേരാന്‍ അഞ്ച് പ്രാവശ്യം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്ന് ഇയാളുടെ അനുജന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

എല്ലാ ദിവസവും പോലെ വൈകീട്ട് ഒന്നിച്ച് ആഹാരം കഴിച്ചാണ് കുടുംബം പിരിഞ്ഞത്. അതിനാല്‍ തന്നെ എന്താണ് മരണകാരണം എന്നത് കുടുംബത്തിനും അജ്ഞാതമാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പോലീസ് ഭൌതിക ശരീരം വീട്ടുകാര്‍ക്ക് വിട്ടുനല്‍കി.