പരിശീലകന്‍  സാംപോളിയെ നീക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അഗ്യൂറോയെ നീക്കുന്നത് എന്നാണ് അര്‍ജന്റീനയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: നൈജീരിയക്കെതിരായ നിര്‍ണായക മത്സരത്തില്‍, സ്റ്റാര്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോയെ അര്‍ജന്റീന തഴയുമെന്ന് സൂചന. പരിശീലകന്‍ സാംപോളിയെ നീക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അഗ്യൂറോയെ നീക്കുന്നത് എന്നാണ് അര്‍ജന്റീനയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഗ്യൂേേറാക്ക് പകരം ഹിഗ്വെയിന്‍ ആദ്യ ഇലവനില്‍ എത്തിയേക്കും റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ ഏക ഗോള്‍ നേടിയത് അഗ്യൂറോയാണ്. ഐസ്‌ലന്‍ഡിനെതിരെ ആയിരുന്നു അഗ്യൂറോയുടെ ഗോള്‍. ഏഞ്ചല്‍ ഡി മരിയ, എവര്‍ ബനേഗ എന്നിവരും ആദ്യ ഇലവനില്‍ ഉണ്ടാകുമെന്നാണ് വിവരങ്ങള്‍.

അതേ സമയം, ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നേറ്റ ആഘാതത്തില്‍ നിന്ന് ലിയോ മുക്തനാണെന്ന് മഷറാനോ അഭിപ്രായപ്പെട്ടു. വരും മത്സരഫലം തങ്ങള്‍ക്ക് അനുകൂലമായി തിരിക്കാന്‍ കഴിവുള്ള താരമാണ് മെസി. കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ ഞങ്ങള്‍ കളിച്ച ഫുട്ബോളില്‍ നിന്ന് വ്യത്യസ്തമായൊരു മുഖം ഇന്ന് കാണാമെന്നും മഷെറാനോ വ്യക്തമാക്കി.