ബിഹാറിൽ ബിജെപി ബന്ധം ഉലയുന്നതിനിടെ ജെഡിയു ദേശീയ നിർവാഹക സമിതി യോഗം ഇന്ന് 

ദില്ലി: ബിഹാറിൽ ബിജെപിയുമായുള്ള ബന്ധം ഉലയുന്നതിനിടെ ജനതാദൾ യുനൈറ്റഡിന്റെ ദേശീയ നിർവാഹക സമിതി യോഗം ഇന്ന് ദില്ലിയിൽ ചേരും.

സഖ്യം തുടരണമെങ്കിൽ കൂടുതൽ ലോക്സഭാ സീറ്റ് വേണമെന്നാണ് പാർട്ടി ആവശ്യം.ബിജെപിയുടെ വല്യേട്ടൻ മനോഭാവത്തിൽ നിതീഷ് കുമാർ നീരസത്തിലാണ്. 

അടുത്ത് നടക്കാൻ പോകുന്ന നാല് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ നിർത്തുന്ന കാര്യവും നിർവാഹക സമിതിയിൽ ചർച്ചയാകും.