ന്യൂയോര്‍ക്ക്: ന്യൂ യോർക്കിലും ന്യൂ ജെഴ്സിയിലും  ശനിയാഴ്ച നടന്ന ബോംബ് സ്‌ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചതെന്ന് പോലീസ് കരുതുന്ന  അഹമ്മദ് ഖാന്‍ റഹമി പിടിയിലായി. അക്രമത്തിനു പിന്നിൽ അന്താരാഷ്ട്ര ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്. സംഭവത്തെ തുടർന്ന് ന്യൂ യോർക്കിലും സമീപ പ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കി.