അഹമ്മദാബാദ്: ഗുജറാത്തിലെ ദളിത് സമരനായകന്‍ ജിഗ്‌നേഷ് മേവാനിയെ പൊലീസ് വിട്ടയച്ചു. പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷ പരിപാടിയെ കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് ഭാഷ്യം. ഇന്നലെരാത്രി കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്തശേഷമാണ് പുലർച്ചയോടെ വിട്ടയച്ചത്. 

പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദിവാസി-ദളിത് സമ്മേളനത്തില്‍ കസേരകള്‍ പറക്കുന്നത് താന്‍ സ്വപ്‌നം കണ്ടെന്നായിരുന്നു ജിഗ്നേഷിന്റെ പരാമര്‍ശം. ഡല്‍ഹിയില്‍ നടന്ന ദളിത് സ്വാഭിമാന റാലിക്ക് ശേഷം ഗുജറാത്തിലേക്ക് മടങ്ങിയെത്തിയപ്പോൾ വിമാനത്താവളത്തിൽവെച്ചായിരുന്നു മെവാനിയെ പൊലീസ് കസ്റ്റഡിലെടുത്തത്.