Asianet News MalayalamAsianet News Malayalam

ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ വിധിപറയുന്നത് മാറ്റി

ahmedabad special court postponed verdict of gulbarg massacre case
Author
First Published Jun 9, 2016, 8:41 AM IST

കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി പരിഗണിക്കണമെന്നും 24 പേര്‍ക്കും വധശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് കണക്കാക്കരുതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രത്യേക അന്വേഷണ സംഘം പ്രതികളാക്കിയ 66 പേരില്‍ 24പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇവരില്‍ 11 പേര്‍ക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞിരിക്കുന്നത്. 69 പേര്‍ കൊല്ലപ്പെട്ട ഗുല്‍ബര്‍ഗ കൂട്ടക്കൊല ആസൂത്രിതം ആയിരുന്നില്ലെന്നാണ് അഹമ്മദാബാദ് പ്രത്യേക കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. 2002 ഫെബ്രുവരി 28 ന് ഗുല്‍ബര്‍ഗ് ഹൗസിംഗ് സൊസൈറ്റി കൂട്ടക്കൊല നടന്നത്. സംഭവത്തില്‍ മുന്‍ കോണ്‍ഗ്രസ് എംപി എഹ്‌സാന്‍ ജഫ്രിയടക്കം 69 പേര്‍ മരിച്ചു.
 

Follow Us:
Download App:
  • android
  • ios