ചെന്നൈ: തമിഴ്‍നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ എഐഎഡിഎംകെ അടിയന്തര യോഗം നടക്കുന്നു. യോഗത്തിനായി ശശികല എഐഎഡിഎംകെ ആസ്ഥാനത്തെത്തി.

തനിക്ക് ഭൂരിപക്ഷം ഉണ്ടെന്ന് പനീര്‍ശെല്‍വം അവവകാശപ്പെട്ടു. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും ഗവര്‍ണര്‍ തിരിച്ചെത്തിയാല്‍ ഉടന്‍ കാണുമെന്നും പനീര്‍ശെല്‍വം വ്യക്തമാക്കി . ജനങ്ങള്‍ മുഴുവന്‍ തനിക്കൊപ്പമെന്ന് പറഞ്ഞ ഒപിഎസ് സംസ്ഥാന പര്യടനത്തിന് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ എഐഎഡിഎംകെയുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഡിഎംകെയ്ക്ക് പങ്കില്ലെന്ന് ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ പറഞ്ഞു. ആരോപണങ്ങളോട് ശശികല പ്രതികരിക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു .

തമിഴ്‍രാഷ്ട്രീയ പ്രതിസന്ധി അതീവഗുരുതരമായി തുടരുകയാണ്. ശശികലയുടെ നിയമനം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ഒന്നും എടുത്തില്ല . തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടുതൽ വിവരം ആരാഞ്ഞു .