ദില്ലി: ദില്ലി എയിംസില്‍ സ്റ്റാഫ് നഴ്‌സിന്റെ മരണത്തില്‍ പ്രതിഷേധിച്ച് നഴ്‌സുമാര്‍. പ്രസവത്തിനായി അഡ്മിറ്റ് ചെയ്ത പഞ്ചാബ് സ്വദേശിയായ രാജ്ബീര്‍ കൗറും നവജാത ശിശുവും മരിച്ചത് ഡോക്ടറുമാരുടെ അനാസ്ഥമൂലമെന്നാണ് നഴ്‌സുമാര്‍ ആരോപിക്കുന്നത്.

യുവതിയുടെ ശാസ്ത്രക്രിയ വൈകിയെന്നും സീനിയര്‍ ഡോക്ടറുടെ അഭാവത്തിലാണ് ശാസ്ത്രക്രിയ നടന്നതെന്നുമാണ് ആരോപണം. സംഭവത്തില്‍ അഞ്ചു ഡോക്ടറുമാരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. എയിംസില്‍ പള്‍മിനറി ഐസിയുവിലെ സ്റ്റാഫ് നഴ്‌സ് ആയിരുന്നു മരിച്ച രാജ്ബീര്‍ കൗര്‍.