ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു പ്രചാരണം. പരിയാരം ആശുപത്രിയിൽ നേഴ്സുമാർക്കൊപ്പം ഉള്ള ചിത്രമാണ് പ്രചരിപ്പിക്കുന്നത്.
- Home
- News
- Kerala News
- Malayalam News Live: കഴുത്തിന് പരിക്കുള്ള മന്ത്രി ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തു; മന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു പ്രചാരണം
Malayalam News Live: കഴുത്തിന് പരിക്കുള്ള മന്ത്രി ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തു; മന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു പ്രചാരണം

ക്രൂ 11 ദൗത്യം പുരോഗമിക്കുന്നതിനിടെയുണ്ടായ മെഡിക്കൽ എമർജൻസിയിൽ ആരോഗ്യപ്രശ്നമുണ്ടായ ബഹിരാകാശ സഞ്ചാരി ആരെന്ന് വെളിപ്പെടുത്തി നാസ.പ്രശ്നം നേരിട്ടത് മുതിർന്ന ആസ്ട്രനോട്ട് മൈക്ക് ഫിൻകെയ്ക്കാണെന്ന് നാസാ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. അതേസമയം, പേര് വെളിപ്പെടുത്തിയെങ്കിലും എന്തായിരുന്നു പ്രശ്നമെന്ന് ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. അടിയന്തര വൈദ്യസഹായം വേണ്ടി വന്ന സാഹചര്യമുണ്ടായെന്ന് മാത്രമാണ് വിശദീകരണം. മൈക്ക് ഫിൻകെയുടെ അഭ്യർത്ഥന പ്രകാരമാണ് വെളിപ്പെടുത്തൽ നടത്തിയത്. ജനുവരി ഏഴാം തീയതിയാണ് പ്രശ്നമുണ്ടായതെന്ന് മൈക്ക് ഫിൻകെ അറിയിച്ചു. ജനുവരി പതിനഞ്ചിനാണ് ക്രൂ 11 സംഘം തിരികെ ഭൂമിയിലെത്തിയത്. ഫെബ്രുവരിയിൽ തിരിച്ചുവരേണ്ടിയിരുന്ന സംഘത്തിന്റെ ദൗത്യം പ്രതിസന്ധി കാരണം വെട്ടിച്ചുരുക്കുകയായിരുന്നു.
Malayalam News Live:കഴുത്തിന് പരിക്കുള്ള മന്ത്രി ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തു; മന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു പ്രചാരണം
Malayalam News Live:യൂട്യൂബിലൂടെ ബലാത്സംഗ കേസ് ഇരകളുടെ പേര് വെളുപ്പെടുത്തി; ആർ ശ്രീലേഖക്കെതിരെ കേസെടുക്കാൻ നിർദേശം
യൂട്യൂബ് ചാനലിലൂടെ ബലാത്സംഗ കേസിലെ ഇരകളുടെ പേര് വെളുപ്പെടുത്തിയെന്ന കേസിൽ ആർ ശ്രീലേഖക്കെതിരെ കേസെടുക്കാൻ നിർദേശം. മ്യൂസിയം പൊലീസിനാണ് കോടതി നിർദേശം.
Malayalam News Live:ട്രൈബ്യൂണലുകൾ ബാധ്യതയാകുന്നു; ചെയർമാൻ വിരമിച്ചാൽ ട്രൈബ്യൂണൽ സ്‌തംഭിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി
കേന്ദ്രസർക്കാർ രൂപീകരിച്ച വിവിധ ട്രൈബ്യൂണലുകൾ തങ്ങൾക്ക് ബാധ്യതയെന്ന് സുപ്രീംകോടതി. ചെയർമാൻ വിരമിച്ചാൽ ട്രൈബ്യൂണൽ തന്നെ സ്‌തംഭിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്ന് കേന്ദ്രത്തോട് കോടതി ആവർത്തിച്ചു.
Malayalam News Live:കൈവശ ഭൂമിക്കുള്ള പട്ടയ വിതരണം പുനരാരംഭിച്ചു; 2077 പട്ടയങ്ങൾ വിതരണം ചെയ്തു
ഇടുക്കിയിൽ കൈവശ ഭൂമിക്ക് പട്ടയ വിതരണം ചെയ്യുന്നത് പുനരാരംഭിച്ചു. 2016 മുതൽ ഇടുക്കി ജില്ലയിൽ 13 പട്ടയമേളകളിലൂടെ 43,613 പട്ടയങ്ങളാണ് വിതരണം ചെയ്തത്.
Malayalam News Live:തിയേറ്ററിനുള്ളിൽ വെച്ച് ബലാത്സംഗം; തമിഴ്നാട് സ്വദേശിക്ക് 30 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും
തിയേറ്ററിനുള്ളിൽ വച്ച് പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ തമിഴ്നാട് സ്വദേശിക്ക് 30 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. തിരുപ്പൂർ സ്വദേശിയായ മുഹമ്മദ് റിയാസിനെയാണ് പോക്സോ കോടതി ശിക്ഷിച്ചത്.
Malayalam News Live:ഗർഭാശയ കാൻസർ പ്രതിരോധം; രാജ്യവ്യാപക വാക്സിൻ യജ്ഞവുമായി കേന്ദ്രസർക്കാർ; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
എല്ലാ സംസ്ഥാനങ്ങൾക്കും പരിപാടിയിൽ വെർച്വലായി ഭാഗമാകാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകി. ഗാർഡാസിൽ 4 സിംഗിൾ ഡോസ് വാക്സിനാണ് നൽകുക.
Malayalam News Live:മുദ്രാവാക്യം കേട്ടാൽ പെടലിക്ക് വേദന വരുമോ?; മന്ത്രി വീണ ജോർജിനെ പരിഹസിച്ച് വിഡി സതീശൻ
മന്ത്രി വീണ ജോർജിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആരോഗ്യമന്ത്രിക്ക് ഓസ്കാർ നൽകണമെന്നും മന്ത്രിയുടെത് അഭിനയമാണെന്നും വിഡി സതീശൻ പറഞ്ഞു.
Malayalam News Live:കുട്ടികൾ സൈബർ ചതിക്കുഴികളിൽ വീഴാതിരിക്കാൻ.., കിഡ് ഗ്ലൗ പദ്ധതിയുമായി പൊലീസ്
എറണാകുളം റൂറൽ ജില്ലയിൽ കുട്ടികൾക്കായി പോലീസിൻ്റെ 'കിഡ് ഗ്ലൗ' പദ്ധതിക്ക് തുടക്കമായി. ഓൺലൈൻ ഗെയിമുകൾ, സാമ്പത്തിക തട്ടിപ്പുകൾ, സമൂഹമാധ്യമങ്ങളിലെ ചതിക്കുഴികൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകുകയാണ് ലക്ഷ്യം.
Malayalam News Live:സിനിമാ സംവിധായകനെ തട്ടിക്കൊണ്ടുപോയി മർദിച്ചു - കന്നഡ നടി ഉൾപ്പെടെ 11 പേർ പിടിയിൽ
സിനിമാ സംവിധായകനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചെന്ന പരാതിയിൽ കന്നഡ നടി പിടിയിൽ. ദുനിയ വിജയ് നായകനായ ഭീമയിൽ അഭിനയിച്ച ഐശ്വര്യ എന്ന നടി ഉൾപ്പെടെ 11 പേരാണ് പിടിയിലായത്.
Malayalam News Live:അഞ്ചും ആറും പതിനൊന്നും വയസുള്ള കുഞ്ഞുങ്ങളോട് രണ്ടാനമ്മയുടെ ക്രൂരത, ചട്ടുകം കൊണ്ട് പൊള്ളിച്ചു, അറസ്റ്റിൽ
കുട്ടികളെ സിഡ്ബ്ലിയുസി യുടെ സരംക്ഷണയിലേക്ക് മാറ്റി. കുട്ടികളെ പട്ടിണിക്കിട്ടും മര്‍ദിച്ചും പീഡിപ്പിക്കുന്നെന്ന നാട്ടുകാരുടെ പരാതിയിലാണ് അരീക്കോട് പൊലീസിൻ്റെ ഇടപെടൽ.
Malayalam News Live:ആർട്ടെമിസ് 2 ദൗത്യം - എസ്എൽഎസ് റോക്കറ്റിനെ വെഹിക്കിൾ അസംബ്ലി ബിൽഡിങ്ങിലേക്ക് മാറ്റി
ആർട്ടെമിസ് 2 ദൗത്യത്തിനുള്ള എസ്എൽഎസ് റോക്കറ്റിനെ ലോഞ്ച് പാഡിൽ നിന്ന് വെഹിക്കിൾ അസംബ്ലി ബിൽഡിങ്ങിലേക്ക് മാറ്റി. പത്തര മണിക്കൂറെടുത്താണ് കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് പാഡ് നമ്പർ 39 ബിയിൽ നിന്ന് റോക്കറ്റിനെ തിരികെ കൊണ്ടുപോയത്.
Malayalam News Live:എൻസിഇആർടി പാഠപുസ്തക വിവാദം - കേന്ദ്രം ഖേദം പ്രകടിപ്പിച്ചു, അന്വേഷണം നടത്തും, കുറ്റക്കാർക്കെതിരെ നടപടി
എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തിൽ നീതിന്യായ വ്യവസ്ഥയെ അപമാനിക്കുന്ന അധ്യായം ഉൾപ്പെടുത്തിയതിൽ സുപ്രീം കോടതിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെ കേന്ദ്ര സർക്കാർ ഖേദം പ്രകടിപ്പിച്ചു.
Malayalam News Live:സിയാൽ വിവരാവകാശത്തിന്റെ പരിധിയിൽ വരും; ഹൈക്കോടതി ഉത്തരവ് ശരിവച്ച് സുപ്രീം കോടതി
സിയാൽ ബോർഡ് മീറ്റിങ്ങിന്‍റെ അജണ്ട ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷനെ സമീപിച്ച എം.ആർ. അജയനുവേണ്ടി അഭിഭാഷകരായ ആർ. വെങ്കിട്ടരാമൻ, എം.കെ. അശ്വതി എന്നിവരാണ് സുപ്രീം കോടതിയിൽ ഹാജരായത്. സിയാലിനുവേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി, എ കാർത്തിക് ഹാജരായി.
Malayalam News Live:വയനാട് ദുരന്തബാധിതർക്ക് വീടൊരുങ്ങുന്നു, കോൺഗ്രസ് നിർമിക്കുന്ന വീടുകൾക്ക് രാഹുൽ ഗാന്ധി തറക്കല്ലിട്ടു
ദുരന്തത്തെ വയനാട്ടിലെ ജനങ്ങൾ ധീരതയോടെ നേരിട്ടതിന് സാക്ഷിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജാതി മത വ്യത്യാസമില്ലാതെ ജനങ്ങൾ ഒന്നിച്ചുനിന്നു. സമാനതകളില്ലാത്ത ധീരതയാണ് വയനാടൻ ജനത കാണിച്ചത്.
Malayalam News Live:ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ; 2 മാവോസിസ്റ്റുകൾ കൊല്ലപ്പെട്ടു, ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു
മല്ലേഷ്, റാനു പൊടിയം, മാസേ എന്നിവരാണ് കാങ്കേർ എസ്പിക്ക് മുന്നിൽ കീഴടങ്ങിയത്. എകെ 47 തോക്കുകളടക്കമുള്ള ആയുധങ്ങളുമായിട്ടാണ് ഇവർ കീഴടങ്ങിയത്. പ്രദേശത്ത് നിന്ന് ഇനിയും കൂടുതൽ പേർ കീഴടങ്ങുമെന്നും പൊലീസ് വ്യക്തമാക്കി.
Malayalam News Live:അമ്മയെ കൊന്നതല്ല, മരിച്ചപ്പോൾ സംസ്കരിച്ചതാണെന്ന് ഗിരീഷ്, കസ്റ്റഡിയിലെടുത്ത് പൊലീസ്; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ടിസ്റ്റ്
തുറവൂർ പള്ളിത്തോട് മകൻ അമ്മയുടെ മൃതദേഹം ആരുമറിയാതെ സംസ്കരിച്ച സംഭവം കൊലപാതകമല്ലെന്ന് പൊലീസ്. പള്ളിത്തോട് രാധയുടേത് വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നുള്ള സ്വാഭാവിക മരണമാണെന്നാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്
Malayalam News Live:പൊലീസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച സംഭവം; കൊല്ലം സ്വദേശികളായ 2 പേർ പിടിയിൽ, കാർ കസ്റ്റഡിയിലെടുത്തു
എറണാകുളം നോർത്ത് സ്റ്റേഷനിലെ എ.എസ്.ഐ പി.എൻ.സന്തോഷിനെയാണ് ഇടിച്ച് തെറിപ്പിച്ച് കാർ നിർത്താതെ പോയത്. അപകടമുണ്ടാക്കിയ കാർ പിന്നീട് പോലീസ് കൊല്ലത്ത് നിന്ന് കസ്റ്റഡിയിലെടുത്തു.
Malayalam News Live:തിടമ്പേറ്റുന്നതിനിടെ യുവാവിനെ തുമ്പിക്കൈയിൽ ചുറ്റിയെടുത്ത് ആന, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, ഗുരുതരപരിക്കോടെ യുവാവ് ആശുപത്രിയിൽ
തിടമ്പുമായി ആനയുടെ അരികിൽ നിന്ന വിവേകിനെ തുമ്പിക്കൈയ്യിൽ ചുറ്റി എടുത്ത് ആന വലിച്ചെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിവേകിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Malayalam News Live:അമിത ഭാരം കയറ്റുന്ന ചരക്ക് വാഹനങ്ങൾക്ക് പിടി വീഴും, ടോൾ പ്ലാസകൾക്ക് സമീപം ഭാരം പരിശോധിക്കും; പിഴ 20,000 രൂപ
ദേശീയ പാതകളിൽ അമിത ഭാരം കയറ്റിയെത്തുന്ന ചരക്ക് വാഹനങ്ങൾ നിയന്ത്രിക്കാൻ ഹൈക്കോടതി നിർദേശത്തെ തുടർന്ന് സർക്കാർ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജർ (എസ്.ഒ.പി) തയ്യാറാക്കി
Malayalam News Live:മോദിയുടെ ഇസ്രയേല്‍ സന്ദർശനം; ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകൾ ട്രാക്കുചെയ്ത യാത്ര, ഇന്ത്യ വണ്‍ റൂട്ടിന് പിന്നാലെ പോയത് നിരവധിയാളുകൾ
ഇസ്രയേല്‍ സന്ദർശനത്തിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്ര വലിയ ചർച്ചയായിരിക്കുകയാണ്. ഫ്ലൈറ്റ്റഡാർ24 ന്‍റെ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകൾ ട്രാക്കുചെയ്ത വിമാനം മോദി സഞ്ചരിച്ച ഇന്ത്യ വണ്‍ ആണ്. ഈ വിമാനമാണ് ഇപ്പോൾ വൈറല്‍