ഷൈറാത്ത് വ്യോമത്താവളം ലക്ഷ്യമിട്ട് മിസൈലുകൾ ദമാസ്കസ്സിലെ സൈനിക താവളവും ആക്രമിക്കപ്പെട്ടതായി റിപ്പോർട്ട്
ദമാസ്കസ്: സിറിയയിൽ വീണ്ടും വ്യാമാക്രമണം. ഹോംസ്സിലേയും ദമാസ്കസിലേയും വ്യോമത്താവളത്തിന് നേരെയാണ് മിസൈൽ ആക്രമണമുണ്ടായത്. സിറിയയിൽ രാസായുധാക്രമണമുണ്ടായ പ്രദേശങ്ങൾ നാളെ പരിശോധിക്കാമെന്ന് റഷ്യ സമ്മതിച്ചതിന് പിന്നൊലെയായിരുന്നു ആക്രമണം. എന്നാൽ ആക്രമണ വാർത്ത പെന്റഗൺ നിഷേധിച്ചു.
സിറിയൻ വാർത്താ ഏജൻസിയായ സനയാണ് മിസൈൽ ആക്രമണ വാർത്ത പുറത്തുവിട്ടത്.ഹോംസ് പ്രവിശ്യയിലെ ഷൈറാത് വ്യോമത്താവളത്തിന് നേരെ മൂന്ന് മിസൈലുകൾ തൊടുത്തതായാണ് റിപ്പോർട്ട്. എന്നാൽ മൂന്ന് മിസൈലുകളും തകർത്തെന്ന് സിറിയൻ വ്യാമ സേന അവകാശപ്പെട്ടു. ദമാസ്കസ്സിലെ സൈനിക താവളവും ആക്രമിക്കപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ലെബനോൻ അതിർത്തിയിൽ വൻ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി സ്കൈ ന്യൂസും റിപ്പോർട്ട് ചെയ്യുന്നു.എന്നാൽ ആക്രമണങ്ങൾക്ക് പിന്നിൽ ആരാണെന്ന് റിപ്പോർട്ടുകളിൽ പറയുന്നില്ല. ഹോസ് പ്രവിശ്യയിലെ സൈനിക നടപടി നിഷേധിച്ച് പെന്റഗൺ രംഗത്തെത്തി.കഴിഞ്ഞ വർഷം രാസയുധാക്രമണമുണ്ടായെന്ന റിപ്പോർട്ടിനെ തുടർന്ന് ഇവിടം അമേരിക്ക ആക്രമിച്ചിരുന്നു.
ലെബനോനിൽ നിന്നാണ് മിസൈലുകൾ തൊടുത്തത് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും വരുന്നുണ്ട്. അങ്ങിനെയെങ്കിൽ ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ വ്യോമസേനയാകുമെന്നും അൽ മസ്ദാർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.ശനിയാഴ്ചയാണ് അമേരിക്കൻ സഖ്യസേന സിറിയയിൽ വ്യാമാക്രമണം തുടങ്ങിയത്.
അതിന് പിന്നാലെ റഷ്യൻ സൈനിക വ്യൂഹവും മേഖലയിൽ എത്തിച്ചു. രാസാക്രണങ്ങളുണ്ടായ മേഖലയിൽ പരിശോധന നടത്താൻ അന്താരാഷ്ട ഏജൻസിയെ അനുവദിച്ചതിന് പിന്നാലെ ഉണ്ടായ ആക്രമണം റഷ്യയേയും ചൊടിപ്പിച്ചിട്ടുണ്ട്. സിറിയയിലെ ആക്രമണത്തിന് കനത്ത തിരിച്ചടിയുണ്ടകുമെന്ന് ഇറാനും പ്രഖ്യാപിച്ചതോടെ മേഖലയിൽ ഭീതി ഉയരുകയാണ്.
