ന്യൂഡല്‍ഹി: മതാചാരത്തിന്റെ ഭാഗമായി വ്യോമസേനയിലെ ഉദ്യോഗസ്ഥര്‍ക്ക് താടി വളര്‍ത്താന്‍ അനുവാദമില്ലെന്ന് സുപ്രീം കോടതി. മുസ്ലിം മതവിഭാഗത്തില്‍പെട്ട രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. 

സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.  താടി വളര്‍ത്തുന്നതിന് അനുമതി നിഷേധിച്ചത് മൗലികാവകാശങ്ങളുടെ ലംഘനമല്ലെന്നും കോടതി നിരീക്ഷിച്ചു.