മുംബൈ: കോക്പിറ്റില്‍ നിന്നും പുക ഉയരുന്നതു കണ്ടതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15ന് ഭവനേശ്വരിലാണ് സംഭവം. 155 യാത്രക്കാരുമായി മുംബൈയില്‍നിന്നും ഭുവനേശ്വരിലേക്ക് പുറപ്പെട്ട എഐ 669 എയര്‍ ഇന്ത്യ വിമാനമാണ് തിരിച്ചിറക്കിയത്.

Add Asianetnews as a Preferred SourcegooglePreferred

പറന്ന് 35 മിനിറ്റുകള്‍ കഴിഞ്ഞാണ് പുക കണ്ടത്. ഉടന്‍ തന്നെ തിരികെ ഇറക്കുകയായിരുന്നു. അടിയന്തിരമായി പുറത്തിറക്കാന്‍ സൗകര്യം വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു. എന്നാല്‍ യാത്രക്കാര്‍ സുരക്ഷിതരാണെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.