നിർമാണത്തിലായ റൺവേയിലാണ് വിമാനം മാറി ഇറങ്ങിയത്. ഇവിടെ ഒട്ടേറെ വാഹനങ്ങളും നിർത്തിയിട്ടിരുന്നു.

മാലെ: തിരുവനന്തപുരത്തുനിന്ന് മാലദ്വീപിലേക്കു പോയ എയർ ഇന്ത്യ വിമാനം റൺവേ മാറി ഇറങ്ങി. വെലാന വിമാനത്താവളത്തിൽ നിർമാണത്തിലായ റൺവേയിലാണ് വിമാനം മാറി ഇറങ്ങിയത്. ഇവിടെ ഒട്ടേറെ വാഹനങ്ങളും നിർത്തിയിട്ടിരുന്നു.

ഇറങ്ങിയ റൺവേയിൽ കിടന്നിരുന്ന ടാർപോളിനിൽ ചക്രം കുടുങ്ങി വിമാനം നിന്നതിനാൽ വൻ അപകടം ഒഴിവായി. യാത്രക്കാർ സുരക്ഷിതരാണെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.