എയര്‍ ഇന്ത്യ പൈലറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

റിയാദ്: സൗദി അറേബ്യയിലെ റിയാദിലെ ഹോട്ടലില്‍ 27കാരനായ എയര്‍ ഇന്ത്യ പൈലറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഹോട്ടല്‍ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ജിമ്മിലെ ചെറിയ ശുചിമുറിയുടെ വാതില്‍ തകര്‍ത്ത് പൊലീസ് കടന്നാണ് മൃതദേഹം പുറത്തെടുത്തത്.

തിവാരിയുടെ സഹപ്രവര്‍ത്തകന്‍ രേണു മോലേ ആണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഹോട്ടല്‍ ഹോളിഡേ ഇന്നില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. റിയാദിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ തിവാരിയുടെ മരണം സ്ഥിരീകരിച്ചു. അബോധാവസ്ഥയില്‍ കണ്ടെത്തിയ തിവാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.