ട്രെയിനി പൈലറ്റിന്‍റെ പരാതിയില്‍ അന്വേഷണം
ദില്ലി: എയര് ഇന്ത്യയുടെ മുതിര്ന്ന പൈലറ്റ് തന്നെ മര്ദ്ദിക്കുമെന്ന് ഒന്നിലേറെ തവണ ഭീഷണിപ്പെടുത്തിയെന്ന് സഹ പൈലറ്റിന്റെ പരാതി. വിമാനത്തില് അഇപകടം വരുമ്പോള് രക്ഷപ്പെടുന്നതിന് ഉപയോഗിക്കുന്ന ക്രാഷ് ആക്സ് ഉപയോഗിച്ചാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്നാണ് ട്രയിനി പൈലറ്റ് പരാതിപ്പെട്ടിരിക്കുന്നത്.
സംഭവത്തില് എയര് ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടു. മുതിര്ന്ന പൈലറ്റ് തന്രെ ഉത്തരവാദിത്വം വേണ്ട വിധം കൈകാര്യം ചെയ്തില്ലെന്ന് അന്വേഷണത്തിന് ഉത്തരവിടുന്ന സമയം അധികൃതര് നിരീക്ഷിച്ചു.
ഒപ്പമുണ്ടായിരുന്ന പൈലറ്റിന് നേരെ ക്രാഷ് ആക്സ് പ്രയോഗിക്കാന് ഇയാള് ട്രെയിനിയെ നിര്ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. 2018 ജനുവരി 18നാണ് ആദ്യ സംഭവം ഉണ്ടായത്. പിന്നീട് ജനുവരി 26ന് സമാനമായ സംഭവം ഉണ്ടായെന്നും പരാതിയില് ട്രയിനി പൈലറ്റ് പറയുന്നു.
