സര്‍വ്വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമന്നാണ് ചട്ടം.
ദില്ലി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച പരിശോധന നടക്കും. എയര്‍ ഇന്ത്യയിലെ സാങ്കേതിക വിഭാഗമാണ് റണ്‍വേ പരിശോധന നടത്തുന്നത്. എയര്‍ഇന്ത്യ ആസ്ഥാനത്ത് നിന്ന് എം കെ രാഘവന്‍ എം പിയെ അറിയിച്ചതാണ് ഇക്കാര്യം.
പരിശോധന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും സര്‍വ്വീസ് തുടങ്ങണോയെന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക. നേരത്തെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഡി ജി സി എയും സംയുക്ത പരിശോധന നടത്തി റണ്‍വേയില്‍ സാങ്കേതിക തടസ്സങ്ങള്‍ ഇല്ല എന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ സര്‍വ്വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമന്നാണ് ചട്ടം.
