ദില്ലിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു. നഗരത്തിലെ വിവിധ ഇടങ്ങളിൽ ഇന്നലെ വൈകുന്നേരത്തോടെ അന്തരീക്ഷ ഗുണനിലവാര സൂചികയിൽ അപായനില പിന്നിട്ടു.
ദില്ലി: ദില്ലിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു. നഗരത്തിലെ വിവിധ ഇടങ്ങളിൽ ഇന്നലെ വൈകുന്നേരത്തോടെ അന്തരീക്ഷ ഗുണനിലവാര സൂചികയിൽ അപായനില പിന്നിട്ടു. അനന്ദ് വിഹാർ, ദ്വാരക, രോഹിണി, പഞ്ചാബി ബാഗ്, നറേല എന്നിവിടങ്ങളിൽ മലിനീകരണം രൂക്ഷമാണ്.
വരും ദിവസങ്ങളിൽ സ്‌ഥിതി അതീവ ഗുരുതരമാകുമെന്ന് അന്തരീക്ഷ ഗുണനിലവാര പഠന കേന്ദ്രമായ സഫർ മുന്നറിയിപ്പ് നൽകി. മാസ്‌ക് ധരിക്കാനും, കഴിവതും വീടുകളിൽ തങ്ങാനുമാണ് സർക്കാർ വൃത്തങ്ങളുടെ നിർദേശം.
