ചിദംബരത്തിനും മകനുമെതിരെ കുറ്റപത്രം

ദില്ലി: ​മുൻ കേന്ദ്രധനമന്ത്രി പി.ചിദംബരത്തെ പ്രതിയാക്കി എയർസെൽ മാക്സിസ് കേസിൽ സിബിഐ പുതിയ കുറ്റപത്രം സമർപ്പിച്ചു. ചിദംബരത്തെയും മകനെയും കൂടാതെ രണ്ട് മുൻ ഉദ്യോഗസ്ഥരെയും പ്രതിചേർത്തു. ചിദംബരം അധികാരം ദുർവിനിയോഗം ചെയ്തെന്നാണ് സിബിഐയുടെ കണ്ടെത്തൽ. രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെയും പ്രതികളാക്കി. വിദേശ നിക്ഷേപം വന്ന വഴികൾ തിരിച്ചറിയാനായി. ദില്ലി പട്യാല കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ 18 പേരാണ് പ്രതികൾ.

സിബിഐയുടെ മറ്റ് കുറ്റപത്രങ്ങളുടെ ഗതിയാകും പുതിയ കുറ്റപത്രിത്തിനുമെന്നാണ് ചിദംബരത്തിന്റെ അഭിഭാഷകൻ കപിൽ സിബലിന്റെ പ്രതികരണം. ചിദംബരം സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്ന് സിബിഐ മറുപടി നൽകിയിരുന്നു. 

ആഗസ്റ്റ് 7വരെ ചിദംബരത്തെയും മകൻ കാർത്തി ചിദംബരത്തെയും അറസ്ററ് ചെയ്യരുതെന്ന് കോടതി ഉത്തരവുണ്ട്. എയർസെൽ–മാക്സിസ് ഇടപാടിന് വിദേശനിക്ഷേപ പ്രോൽസാഹന ബോർഡിന്റെ അനുമതി കിട്ടാൻ ചിദംബരം വഴി കാർത്തി ചിദംബരം ഇടപെട്ടെന്നാണ് കേസ്.