Asianet News MalayalamAsianet News Malayalam

എയര്‍ഹോസ്റ്റസ് നാലാം നിലയില്‍ നിന്നും വീണുമരിച്ചു

Airhostess dies after falling from four floor flat in Kolkata
Author
First Published Aug 17, 2017, 10:34 AM IST

കോ​ൽ​ക്ക​ത്ത:  ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സി​ലെ എയര്‍ഹോസ്റ്റസും മേഘാലയയിലെ ഷില്ലോംഗ് സ്വദേശിനുമായ യുവതി നാലു നില കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു.  ക്ലാ​ര കോംഗ്ഷിറ്റ്‌ (22)  ആണ്‌ മ​രി​ച്ച​ത്. കോ​ൽ​ക്ക​ത്ത​യി​ൽ യുവതി താ​മ​സി​ച്ചി​രു​ന്ന ഫ്ളാ​റ്റി​ലെ നാ​ലാം നി​ല​യി​ൽ‌ ​നി​ന്നാ​ണ് വീ​ണ​ത്.   ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സംഭവം. ഫ്ളാ​റ്റി​ലെ ജ​നാ​ല​യി​ലൂ​ടെ പു​റ​ത്തേ​ക്കു​വീ​ഴു​ക​യാ​യി​രു​ന്നു യുവതിയെന്നാണ് വിവരം.

ചൊവ്വാഴ്ച രാത്രി ഫ്ളാ​റ്റില്‍ ക്ലാ​ര​യു​ടെ സു​ഹൃ​ത്തി​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷം ന​ട​ന്നി​രു​ന്നു. പിറ്റേന്ന് രാവിലെയാണ് ഫ്ളാ​റ്റിന്റെ ഗ്രൗണ്ടില്‍ മൃതദേഹം കണ്ടത്. തലേദിവസം ഫ്‌ളാറ്റില്‍ നടന്ന പാ​ർ​ട്ടി​യി​ൽ ക്ലാ​ര​യു​ടെ ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളും പ​ങ്കെ​ടു​ത്തി​രു​ന്ന​താ​യി വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണി​പ്പോ​ൾ.

അപകടമാണോ ആത്മഹത്യയാണോ അതോ ആരെങ്കിലും തള്ളിയിട്ടതാണോ എന്ന കാര്യം ഈ ഘട്ടത്തില്‍ വ്യക്തമല്ലെന്നും അന്വേഷം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios