മുംബൈ : ശിവസേന എം പി രവീന്ദ്ര ഗെയ്ക്വാദിനുള്ള യാത്രാവിലക്ക് എയര്‍ഇന്ത്യ പിന്‍വലിച്ചു. വിമാനത്തിലുണ്ടായ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് എം പി വ്യോമയാനമന്ത്രിക്ക് കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് വിലക്ക് പിന്‍വലിച്ചത്. കഴിഞ്ഞ ഇരുപത്തിമൂന്നാം തീയതി പൂനയില്‍ നിന്നും ദില്ലിയിലേക്ക് വരികയായിരുന്ന എയര്‍ഇന്ത്യ വിമാനത്തില്‍ വച്ച് മലയാളിയായ ഡ്യൂട്ടി മാനേജര്‍ സുകുമാറിനെ മര്‍ദ്ദിച്ചതിനെത്തുടര്‍ന്നാണ് ഗേയ്വാദിന് എയര്‍ ഇന്ത്യ യാത്രവിലക്ക് ഏര്‍പ്പെടുത്തിയത്. തന്നെയാണ് ജീവനക്കാരന്‍ ഉപദ്രവിച്ചതെന്നും അതിനാല്‍ മാപ്പ് പറയില്ലെന്ന നിലപാടിലുമായിരുന്നു രവീന്ദ്ര ഗെയ്വാദ് ഇതുവരെ. എന്നാല്‍ എയറിന്ത്യ കര്‍ക്കശ നിലപാടില്‍ ഉറച്ചുനിന്നതോടെ ഗെയ്‌ക്ക്വാദ് നിലപാട് മാറ്റുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് വ്യോമയാമന്ത്രിക്ക് ക്ഷമാപണക്കത്ത് നല്‍കിയത്.