നിപ ബാധിച്ച് മരിച്ച സിസ്റ്റർ ലിനിക്കൊപ്പമാണ് അജന്യയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്

കോഴിക്കോട്:നിപ വൈറസ് ബാധയെ അതിജീവിച്ച കോഴിക്കോട് ചേലിയ സ്വദേശിനി അജന്യ സാധാരണ ജീവിതത്തിലേക്ക്. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ജനറൽ നഴ്സിംഗ് രണ്ടാം വർഷ വിദ്യാർത്ഥിനിയായ അജന്യ ഇന്നു ക്ലാസിലെത്തി. നിപ ബാധിച്ച് മരിച്ച സിസ്റ്റർ ലിനിക്കൊപ്പമാണ് അജന്യയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് നെഞ്ച് രോഗ വിഭാഗം ആശുപത്രിയില്‍ അര്‍ദ്ധബോധാവസ്ഥയിൽ നീണ്ട പത്ത് നാളുകള്‍ കിടന്നതിന് ശേഷമാണ് മരണത്തിനും ജീവിതത്തിനുമിടയില്‍ നിന്നും അവസാനം കോളേജില്‍ അജന്യ തിരിച്ചെത്തിയിരിക്കുന്നത്. 

കുടുംബവും ആരോഗ്യ പ്രവർത്തകരും ഇക്കാലമത്രയും കൂടെ നിന്നു. താനിപ്പോള്‍ പൂർണ ആരോഗ്യവതിയാണ്. ഡോക്ടർമാർ ഇടക്കിടെ വിളിക്കാറുണ്ട്.
ലോകത്തിന് മാതൃകയാവുന്ന ഒരു നഴ്സാവുകയാണ് സ്വപ്നമെന്നും അജന്യ പറഞ്ഞു.