അനൂജ നാസറുദ്ദീൻഅനൂജ നാസറുദ്ദീൻ

യു ഡി എഫ്​സര്‍ക്കാര്‍ ആയിരുന്നെങ്കില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ്​നടക്കില്ലായിരുന്നുവെന്ന്​അന്വേഷി പ്രസിഡന്റ് കെ അജിത പറഞ്ഞു. asianetnews.tvയോട് സംസാരിക്കുകയായിരുന്നു അവര്‍. പൊലീസ് നീതിപൂര്‍വകമായ നിലപാടാണ്​എടുത്തത്​. സര്‍ക്കാരിന്​ അഭിമാനിക്കാവുന്ന കാര്യമാണിത്​. സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച ശക്തമായ നടപടിയാണിത്​. എല്ലാ സര്‍ക്കാരും സ്ത്രീ സുരക്ഷ പ്രസംഗിക്കാറുണ്ട്​. എന്നാല്‍ കാര്യത്തോടടുക്കുമ്പോള്‍ ഇടപെടലുകള്‍ നടക്കും. അതാണ്​മുന്‍കാല അനുഭവം. സിനിമയിലെ അധോലോകത്തെ വമ്പന്‍ സ്രാവാണ്​ദിലീപ്​എന്നാണ്​പറയുന്നത്​. അത്തരം സ്രാവുകള്‍ക്കെല്ലാം കേസ്​പാഠമായിരിക്കട്ടെ. കേസ്​അറസ്റ്റില്‍മാത്രം നിന്നാല്‍ പോര. അവസാനം വരെ നീതിപൂര്‍വവും വിട്ടുവീഴ്ചയുമില്ലാത്ത സമീപനത്തോടെ കൈകാര്യം ചെയ്യണം.
ഇത്തരം കേസുകളില്‍ വമ്പന്‍ സ്രാവുകള്‍ രക്ഷപ്പെടാറാണ്​പതിവ്​. അതില്‍ നിന്ന്​വ്യത്യസ്തമായി കേസ്​തെളിഞ്ഞു. കൃത്യമായ തെളിവില്ലാതെ ദിലീപിനെ അറസ്റ്റ്​ചെയ്യാന്‍ പൊലീസ്​തയാറാകില്ല. ആ ധൈര്യം പൊലീസ്​കാണിച്ചു എന്നത്​സന്തോഷകരമാണെന്ന് അജിത പറഞ്ഞു.