പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സഹായം അപര്യാപ്തമെന്ന് എ.കെ. ആന്‍റണി. ചെയ്ത സഹായങ്ങൾ ചെറുതായി കാണുന്നില്ല. . പക്ഷെ ഇനിയും പതിന്മടങ്ങു സഹായം ലഭിക്കണമെന്നും എ.കെ. ആന്‍റണി പറഞ്ഞു.

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സഹായം അപര്യാപ്തമെന്ന് എ.കെ. ആന്‍റണി. ചെയ്ത സഹായങ്ങൾ ചെറുതായി കാണുന്നില്ല. പക്ഷെ ഇനിയും പതിന്മടങ്ങു സഹായം ലഭിക്കണം. കേരള പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും എ.കെ. ആന്‍റണി ആവശ്യപ്പെട്ടു.

കേരളം നേരിട്ടത് ദേശീയ ദുരന്തമാണെന്നു പ്രധാനമന്ത്രി തുറന്ന് പ്രഖ്യാപിച്ചാൽ കേരളത്തിന് പതിന്മടങ്ങ് സഹായം ലഭിക്കും. 
രക്ഷാപ്രവർത്തനങ്ങളിൽ മാത്രമല്ല സംസ്ഥാനത്തിന്‍റെ പുനര്‍ നിര്‍മാണത്തിനും സൈന്യത്തിന്റെ സഹായം തേടണമെന്നും എ.കെ. ആന്‍റണി തിരുവനന്തപുരത്ത് പ്രതികരിച്ചു.