എറണാകുളം: സ്വാശ്രയ എയ്ഡഡ് കോളേജ് മാനേജുമെന്റുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ചില മാനേജ്‌മെന്റുകള്‍ കൊള്ള നടത്തുകയാണ്. അവര്‍ വിദ്യാര്‍ത്തികളില്‍ നിന്ന് പിടിച്ചുപറിക്കുന്നു. വിദ്യാഭാസ മേഖല അഴിമതിയുടെ കൂത്തരങ്ങായി. വിജിലന്‍സിന്റെ പ്രവര്‍ത്തനം സ്‌കൂളില്‍ നിന്ന് തുടങ്ങേണ്ട അവസ്ഥയാണുള്ളതെന്നും എകെ ആന്റണി പറഞ്ഞു. 

അഴിമതി നടത്താത്ത മാനേജ്‌മെന്റുകള്‍ കുറവാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ച കാംപസുകള്‍ ജാതി മത വര്‍ഗീയതയുടെ കളിയരങ്ങായി മാറി. വിദ്യാര്‍ത്ഥി രാഷ്ടീയത്തെ എതിര്‍ക്കുന്നവര്‍ക്ക് വളം വെച്ച് കൊടുക്കുകയാണ് മഹാരാജാസ് കോളേജിലെ ഇന്നത്തെ അവസ്ഥയെന്നും എകെ ആന്റണി വിമര്‍ശിച്ചു.