മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയ ധ്രുവീകരണമാണ് നടന്നതെന്ന് ഏ.കെ ആന്റണി പറഞ്ഞു. അവിടെ സാമുദായിക ധ്രുവീകരണം ഉണ്ടായിട്ടില്ല. അത് സന്തോഷകരമാണെന്നും കേരള മുസ്ലീം കള്‍ച്ചറല്‍ സെന്റര്‍ ഡല്‍ഹിയില്‍ കുഞ്ഞാലിക്കുട്ടി എം.പിക്ക് നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്തു സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കേരള ഹൗസില്‍ നടന്ന സ്വീകരണ പരിപാടിയില്‍ പാണക്കാട് ഹൈദരലി തങ്ങള്‍, അല്‍ഫോണ്‍സ് കണ്ണന്താനം, ഇ.ടി മുഹമ്മദ് എം.പി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. പരിപാടിയില്‍ ദില്ലിയിലെ വിവിധ സംഘടനകള്‍ കുഞ്ഞാലിക്കുട്ടിക്ക് ഉപഹാരങ്ങള്‍ നല്‍കി.