കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്ന സിപിഎം തീരുമാനം രാജ്യത്തെ ഒറ്റുകൊടുക്കുന്നതിന് തുല്യമെന്ന് എ.കെ.ആന്‍റണി . സിപിഎം കേരള ഘടകമാണ് ഈ തീരുമാനത്തിന് പിന്നിലെന്നും ആന്‍റണി പറഞ്ഞു.
കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കരട് രേഖയിൽ കോൺഗ്രസുമായി സഖ്യമോ തെരഞ്ഞെടുപ്പ് ധാരണയോ പാടില്ലെന്നാണ് നിലപാടിനെ വിമര്‍ശിച്ചാണ് എ.കെ ആന്‍റണി രംഗത്ത് എത്തിയത്.
മതേതരത്തേക്കാള്‍ സിപിഎമ്മിന് പ്രിയം മോദിയാണെന്നും എ.കെ ആന്‍റണി കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ സിപിഎം നേതൃത്വം മോദി ഭരണം തുടരനാണ് ആഗ്രഹം. ഇതിന് കേരള ജനത മാപ്പുനല്‍കില്ല അദ്ദേഹം പറഞ്ഞു.
ബിജെപിയെ പരാജയപ്പെടുത്തുകയാണ് മുഖ്യലക്ഷ്യമെങ്കിലും കോണ്‍ഗ്രസുമായി ഒരുതരത്തിലുള്ള സഹകരണവും വേണ്ടെന്നാണ് കാരാട്ട് പക്ഷത്തിന്‍റെ വാദം.
