സംസ്ഥാനത്ത് വെടിവെപ്പുണ്ടാക്കാൻ ആര്‍എസ്എസ് പ്രകോപനം ഉണ്ടാക്കുകയാണെന്ന് മന്ത്രി എകെ ബാലൻ.

തിരുവനന്തപുരം: സംസ്ഥാനത്ത് വെടിവെപ്പുണ്ടാക്കാൻ ആര്‍എസ്എസ് പ്രകോപനം ഉണ്ടാക്കുകയാണെന്ന് മന്ത്രി എകെ ബാലൻ. കേരളത്തെ കലാപ ഭൂമിയാക്കാനാണ് ശ്രമം. അക്രമസംഭവങ്ങൾ അധിക കാലം നീണ്ട് പോകില്ലെന്നും എകെ ബാലൻ പാലക്കാട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പൊലീസിനകത്ത് ആര്‍എസ് അനുഭാവികളുണ്ടെന്നാണ് സംഘപരിവാറിന്റെ പ്രചരണം. അക്രമ സംഭവങ്ങൾ അധികം നീണ്ടു പോകില്ല. സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണത്തിനണ് ബിജെപി ലക്ഷ്യമിടുന്നത്. അത് നടപ്പില്ല. അക്രമ സംഭവങ്ങളിൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി പറ‍ഞ്ഞു.