പാലക്കാട്: ധനകാര്യവകുപ്പിനെ നിശിതമായി വിമര്‍ശിച്ച് മന്ത്രി എ.കെ ബാലന്‍. ജിഎസ്ടിയില്‍ എത്ര പണം കിട്ടിയെന്ന ഒരു കണക്കും ലഭ്യമല്ല. ചെക്ക്പോസ്റ്റ് വഴി എന്തും കടത്താം എന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും ഈ അപകടം മുന്‍കൂട്ടി ധനകാര്യവകുപ്പിനെയും ധനമന്ത്രിയെയും അറിയിച്ചിട്ടും അവഗണിച്ചെന്നും എ.കെ ബാലന്‍ കുറ്റപ്പെടുത്തി. പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിന്‍റെ ഹോസ്റ്റല്‍ ഉദ്ഘാടന വേളയിലായിരുന്നു മന്ത്രിയുടെ വിമര്‍ശനം.