മന്ത്രിയായതിന് ശേഷം ആദ്യമായി വിളിച്ചു ചേര്‍ത്ത അട്ടപ്പാടി ക്ഷേമ പദ്ധതി അവലോകന യോഗത്തിലായിരുന്നു ഉദ്യോഗസ്ഥരെ മന്ത്രി എ.കെ ബാലന്‍ രൂക്ഷമായി വിമ‍ര്‍ശിച്ചത്. പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായി. ജനകീയ നിരീക്ഷണ കമ്മിറ്റികള്‍ ഉണ്ടായിട്ടും വിവരങ്ങള്‍ ലഭിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. ഈ അവസ്ഥക്ക് മാറ്റമുണ്ടാകണമെന്നും പോഷകാഹാര കുറവിനെതുടര്‍ന്ന് ഒരു കുട്ടി പോലും മരിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും മന്ത്രി നിര്‍ദേശിച്ചു. 

സമൂഹ അടുക്കള, തൊഴിലുറപ്പ് പദ്ധതി, ഭൂ വിതരണം എന്നിവ കാര്യക്ഷമമാക്കാനും മന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട് എംഎല്എ എന്‍. ഷംസുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും പരങ്കെടുത്തു. തുടര്‍ന്ന് ആദിവാസി ഊരുകളിലും മന്ത്രി സന്ദര്‍ശനം നടത്തി.