തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനെ പൊന്നാട അണിയിച്ച് ആദരിച്ച് മന്ത്രി എകെ ബാലന്‍. മന്ത്രിയെ കാണാന്‍ അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയില്‍ മോഹന്‍ലാലെത്തിയപ്പോള്‍ ആണ് പൊന്നാട അണിയിച്ച് പത്മഭൂഷന്‍ ലഭിച്ച താരത്തെ മന്ത്രി  ആദരിച്ചത്. 

പുരസ്കാരം ലഭിച്ച ശേഷം ആദ്യമായാണ് മന്ത്രിയെ കാണാന്‍ മോഹന്‍ലാല്‍ എത്തുന്നത്. ഫെബ്രുവരി 15 ന് നടക്കുന്ന മകന്‍ നവീന്‍ ബാലന്‍റെ വിവാഹത്തിന് ആശംസ അര്‍പ്പിക്കാനാണ് മോഹന്‍ലാല്‍ മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയത്.