മേള നടത്തിപ്പുമായി ബന്ധപ്പെട്ട് ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. എത്ര ചിലവ് ചുരുക്കിയാലും മൂന്ന് കോടി രൂപയെങ്കിലും മേള നടത്താന്‍ ആവശ്യമായി വരും. ഇതില്‍ രണ്ട് കോടി രൂപ കണ്ടെത്താന്‍ മാത്രമേ അക്കാദമിക്ക് സാധിക്കൂവെന്നും പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടിയെങ്കിലും വേണ്ടി വരുമെന്നും ബാലന്‍ ചൂണ്ടിക്കാണ്ടി. ഇക്കാര്യങ്ങളില്‍ വ്യക്തത തേടി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും ബാലന്‍ അറിയിച്ചു. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കേണ്ട അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അനിശ്ചിതത്വം തീരുന്നില്ല. പ്ലാന്‍ ഫണ്ടില്‍ നിന്ന് പണം അനുവദിച്ചില്ലെങ്കില്‍ ചലച്ചിത്ര മേള നടത്താന്‍ കഴിയില്ലെന്ന് സാംസ്കാരികവകുപ്പ് മന്ത്രി എ.കെ.ബാലന്‍ പ്രതികരിച്ചു. 

മേള നടത്തിപ്പുമായി ബന്ധപ്പെട്ട് ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. എത്ര ചിലവ് ചുരുക്കിയാലും മൂന്ന് കോടി രൂപയെങ്കിലും മേള നടത്താന്‍ ആവശ്യമായി വരും. ഇതില്‍ രണ്ട് കോടി രൂപ കണ്ടെത്താന്‍ മാത്രമേ അക്കാദമിക്ക് സാധിക്കൂവെന്നും പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടിയെങ്കിലും വേണ്ടി വരുമെന്നും ബാലന്‍ ചൂണ്ടിക്കാണ്ടി. ഇക്കാര്യങ്ങളില്‍ വ്യക്തത തേടി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും ബാലന്‍ അറിയിച്ചു. 

നേരത്തെ ചെലവ് ചുരുക്കി രാജ്യാന്തര ചലച്ചിത്രോത്സവം സംഘടിപ്പിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ അറിയിച്ചതിന് പിന്നാലെ രാജ്യാന്തര ചലച്ചിത്ര മേളക്ക് മുഖ്യമന്ത്രി അനുമതി നല്‍കിയിരുന്നു. സർക്കാർ പണം നൽകാതെ മേള നടത്താം എന്നാണ് മുഖ്യമന്ത്രി ചലചിത്ര അക്കാദമിയെ അറിയിച്ചത്. ചലച്ചിത്രമേളക്കായി അക്കാദമിയും സാംസ്ക്കാരിക വകുപ്പും ചേര്‍ന്ന് പണം കണ്ടെത്തണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം.