തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് മന്ത്രി എ.കെ. ബാല്‍. ജി.എസ് .ടി.യിൽ അമിത പ്രതീക്ഷ കാണിച്ചത് സംസ്ഥാനത്തിന് വിനയായി. വകുപ്പുകളുടെ പദ്ധതി നടത്തിപ്പ് പ്രതിസന്ധിയിലാണെന്നും എ.കെ. ബാലന്‍ പറഞ്ഞു. ബജറ്റിൽ നീക്കിവച്ച തുക പോലും ചിലവിടാൻ പറ്റുന്നില്ല. ആദിവാസികൾ അടക്കമുള്ളവർക്ക് നൽകേണ്ട സഹായങ്ങളും നിലയ്ക്കുന്ന സ്ഥിതിയാണുള്ളത്. ഇത് മറച്ച് വച്ചിട്ട് കാര്യമില്ലെന്നും എ.കെ ബാലൻ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred