തിരുവനന്തപുരം: ശശീന്ദ്രന്റെ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട അന്തിമതീരുമാനം എല്‍ഡിഎഫ് എടുക്കട്ടെയെന്ന് സിപിഎം. . പൊതുവികാരത്തിനൊപ്പം നിലപാടെടുക്കാനാണ്‌ സിപിഎമ്മില്‍ ധാരണയായിരിക്കുന്നത്. സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.

ഇതോടെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തേക്കുള്ള തിരിച്ചുവരവ് ഏറെക്കുറെ ഉറപ്പായി. ഘടകകക്ഷികളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞിരുന്നു. സിപിഐയും ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തേക്കുള്ള തിരിച്ചുവരവിനെ എതിര്‍ക്കുന്നില്ല എന്നത് ശശീന്ദന് കാര്യങ്ങള്‍ എളുപ്പമാക്കും.