തിരുവനന്തപുരം: ഗതാഗത മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രനെ ഹണി ട്രാപ്പില്‍ കുടുക്കിയതാണെന്ന് മംഗളം ചാനല്‍ തുറന്ന് പറഞ്ഞത് ഖേദം പ്രകടിപ്പിച്ചു. ചാനലിന്റെ ഖേദപ്രകടനത്തില്‍ നന്ദിയുണ്ടെന്ന് ശശീന്ദ്രന്‍ പ്രതികരിച്ചു.സത്യം പുറത്തുവരും. ഇനിയുള്ള കാര്യങ്ങള്‍ പാര്‍ട്ടിയിലും മുഖ്യമന്ത്രിയുമായും ആലോചിച്ച് ചെയ്യും.
വിഷയത്തില്‍ തന്റെ കൂടെ നിന്ന മാധ്യമങ്ങള്‍ക്ക് നന്ദിയുണ്ടെന്നും ശശീന്ദ്രന്‍ പറഞ്ഞു. മന്ത്രിയെ വിളിച്ചത് വീട്ടമ്മയല്ല, മാധ്യമപ്രവര്‍ത്തകയാണെന്നും ചാനലിന്റെ ഭാഗത്ത് നിന്ന് വന്ന തെറ്റ് തിരുത്തുമെന്നും മംഗളം സിഇഒ അജിത്കുമാര്‍ പരസ്യമായി പറഞ്ഞു. മാധ്യമപ്രവര്‍ത്തക സ്വയം ദൗത്യം ഏറ്റെടുക്കുകയായിരുന്നുവെന്നാണ് ചാനലിന്റെ വിശദീകരണം.
