രത്‌നവ്യാപാരിയായ റസല്‍ മെഹ്തയുടെ മകളാണ് ശ്ലോക മെഹ്ത. അംബാനി കുടുംബവുമായി ദീര്‍ഘകാലത്തെ ബന്ധമാണ് മെഹ്ത കുടുംബത്തിനുള്ളത്.

ദില്ലി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെ വിവാഹം ഈ വര്‍ഷം ഡിസംബറില്‍ നടക്കും. ധീരുഭായ് അംബാനി ഇന്റര്‍നാഷണള്‍ സ്‌കൂളില്‍ തന്റെ സഹപാഠിയായിരുന്ന ശ്ലോക മെഹ്തയെ ആണ് ആകാശ് അംബാനി വിവാഹം ചെയ്യുന്നത്. 

രത്‌നവ്യാപാരിയായ റസല്‍ മെഹ്തയുടെ മകളാണ് ശ്ലോക മെഹ്ത. അംബാനി കുടുംബവുമായി ദീര്‍ഘകാലത്തെ ബന്ധമാണ് മെഹ്ത കുടുംബത്തിനുള്ളത്. വിവാഹം ഉറപ്പിച്ചതിന് പിന്നാലെ ഇരുകുടുംബാംഗങ്ങളും ഗോവയിലെ ഒരു ആഡംബര റിസോര്‍ട്ടില്‍ ഒത്തുചേര്‍ന്നിരുന്നുവെന്നാണ് അംബാനിയോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഡിസംബര്‍ എട്ടിനും പന്ത്രണ്ടിനും ഇടയില്‍ നാല് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷചടങ്ങുകളോടെയാവും വിവാഹം നടക്കുകയെന്നും മുംബൈയിലെ ആഡംബര ഹോട്ടലായ ഒബ്‌റോയി ട്രിഡന്റില്‍ വച്ചാവും വിവാഹചടങ്ങുകളെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

Scroll to load tweet…