ക്യൂ നിർത്തി ജനങ്ങളെ വലച്ച ബിജെപിയെ ക്യൂ നിന്ന് വോട്ട് ചെയ്ത് തോൽപിക്കാൻ ജനം കാത്തിരിക്കുകയാണെന്ന് അഖിലേഷ് യാദവ് പറയുന്നു. സമാജ്‍വാദി പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ അടഞ്ഞ അദ്ധ്യായം. കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കിയത് ബിജെപിയെ തടഞ്ഞുനിര്‍ത്താനെന്നും എസ്പി ദേശീയ അദ്ധ്യക്ഷന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം ബിജെപിയെ കടന്നാക്രമിച്ചും സമാജ്‍വാദി പാര്‍ട്ടി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ഊന്നിപ്പറഞ്ഞും ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍റെ തെരഞ്ഞെടുപ്പ് റാലികള്‍ക്ക് സുല്‍ത്താന്‍പൂരില്‍ തുടക്കമായി.നല്ല ദിനങ്ങള്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയനരേന്ദ്രമോദി രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാക്കിയെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. മുലായം സിംഗ് യാദവിന്‍റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ തന്‍റെ സര്‍ക്കാരിനു കഴിഞ്ഞുവെന്നും അഖിലേഷ് അവകാശപ്പെട്ടു.
