മുലായം-ശിവ്‍പാല്‍ യാദവ്‍-അമര്‍ സിങ് സഖ്യത്തെ ഒറ്റപ്പെടുത്തി പാര്‍ട്ടിയെ ഒപ്പം നിര്‍ത്താനാണ് അഖിലേഷിന്റെ അപ്രതീക്ഷിത നീക്കം. അതിനിടെ പാര്‍ട്ടി പേരിലും ചിഹ്നത്തിലും അവകാശവാദം ഉന്നയിച്ച് സത്യവാങ്മൂലം നല്‍കാന്‍ ഇരു വിഭാഗത്തിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ സമയം മറ്റന്നാള്‍ തീരും. രണ്ട് വിഭാഗവും സത്യവാങ്മൂലം ഇതുവരെ നല്‍കിയിട്ടില്ല. എസ്‌.പി-കോണ്‍ഗ്രസ് സഖ്യ സാധ്യതയെകുറിച്ച് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവും പ്രതികരിച്ചിട്ടില്ല. അതിനിടെ 100 പേരുടെ സ്ഥാനാര്‍ത്ഥിപ്പട്ടിക കൂടി ബി.എസ്‌.പി പ്രഖ്യാപിച്ചു. ഇതോടെ 300 മണ്ഡലങ്ങളില്‍ ബി.എസ്‌.പിക്ക് സ്ഥാനാര്‍ത്ഥികളായി.