ബിഎസ്പിയുമായി സഖ്യം തുടരുമെന്ന് സമാജ്‍‍വാദി പാര്‍ട്ടി
ലക്നൗ: യുപിയിൽ ബിഎസ്പിയുമായുള്ള സഖ്യം തുടരുമെന്ന് സമാജ് വാദി പാർട്ടിയുടെ പ്രഖ്യാപനം. യുപിയിലെ കൈരാനയില് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലും ലോക്സഭയിലും സഖ്യം തുടരുമെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി. ബിജെപി എംപി മരിച്ചതിനെ തുടര്ന്നാണ് കൈരാനയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. പാര്ലമെന്റിലും ഇരുകക്ഷികളും ഒരുമിച്ച് നീങ്ങുമെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി. ഇന്നലെ മായാവതിയുമായി അഖിലേഷ് കൂടിക്കാഴ്ച നടത്തിയിരുന്നു.
