ഹിന്ദുക്കളുടേയും പ്രത്യേകിച്ച് വെള്ളാപ്പള്ളി നടേശന്റേയും എസ്എന്‍ഡിപിയുടേയും പാര്‍ട്ടിയായി മാത്രം ബിഡിജെഎസ്സിനെ ജനങ്ങള്‍ കണ്ടതും അതിനെ ചെറുക്കാന്‍ പാര്‍ട്ടിക്കാകാത്തതും മതനിരപേക്ഷ വോട്ടുകള്‍ സമാഹരിക്കുന്നതില്‍ പരാജയപ്പെടാന്‍ കാരണമായെന്ന് അക്കീരമണ്‍ വിലയിരുത്തുന്നു. സംവരണ വിഷയമുയര്‍ത്തി എന്‍ഡിഎക്കുള്ളില്‍ പ്രശ്നങ്ങളുണ്ടാക്കനുള്ള ശ്രമങ്ങള്‍ വിലപ്പോവില്ല. ബിഡിജെഎസ്സിന്റെ കടന്നു വരവ് ഇടതുപക്ഷത്തെ ഭയപ്പെടുത്തുന്നുണ്ട്. നാലുമാസം കൊണ്ടുണ്ടായ വളര്‍ച്ച പ്രതീക്ഷകള്‍ക്കപ്പുറമാണ്. തെരെഞ്ഞെടുപ്പിലെ പാഠങ്ങള്‍ ഉള്‍കൊണ്ട് ബിഡിജെഎസ്സിന്റെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തുമെന്നും അക്കീരമണ്‍ പറയുന്നു.