ഇംഗ്ലണ്ടും ബെൽജിയവുമാണ് നാളെ ലൂസേഴ്സ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്
മോസ്ക്കോ: ലൂസേഴ്സ് ഫൈനല് നടത്തുന്നതിനെതിരെ ഇംഗ്ലീഷ് മുന് താരം അലന് ഷിയറര്. മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരം സംഘടിപ്പിക്കുന്നത് മണ്ടത്തരമാണ്. ഒരു കളിക്കാരനും ലൂസേഴ്സ് ഫൈനലില് മത്സരിക്കാന് താത്പര്യപ്പെടില്ലെന്നും ഷിയറര് ട്വീറ്റ് ചെയ്തു.
ഇംഗ്ലണ്ടും ബെൽജിയവുമാണ് നാളെ ലൂസേഴ്സ് ഫൈനലില് ഏറ്റുമുട്ടുന്നത്. 1992നും 2000നും ഇടയിൽ 63 മത്സരങ്ങള് ഇംഗ്ലണ്ടിനായി കളിച്ച ഷിയറര് ,1998ലെ ലോകകപ്പിനുള്ള ടീമിലും ഉണ്ടായിരുന്ന താരമാണ്.
