വീട്ടുവളപ്പിലെ വെള്ളക്കെട്ടു കാരണം സംസ്‌കരിക്കാനാവുന്നില്ല മൃതദേഹം ഒരാഴ്ചയായി ജില്ലാ ആളുപത്രിയില്‍

മാവേലിക്കര: ദിവസങ്ങളോളം നിലയ്ക്കാതെ പെയ്ത പെരുമഴയിലും മലവെള്ളപ്പൊക്കത്തിലും വീടും പറമ്പും മുങ്ങിയതിനിടെ മരണമടഞ്ഞ വൃദ്ധയുടെ മൃതദേഹം സംസ്‌കരിക്കാനാവാതെ ഒരു കുടുംബം. രോഗബാധിതയായി കിടന്നിരുന്ന, ചെട്ടികുളങ്ങര പഞ്ചായത്തിലെ രണ്ടാംവാര്‍ഡില്‍ മറ്റംവടക്ക് മണ്ഡപത്തിന്റെ കിഴക്ക് പരേതനായ ഭാസ്‌കരന്റെ ഭാര്യ തങ്കമ്മ (85) കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

അച്ചന്‍കോവിലാറിനടുത്തുള്ള വീട്ടുവളപ്പിലെ വെള്ളക്കെട്ടു കാരണം സംസ്‌കരിക്കാന്‍ കഴിയാതെ മൃതദേഹം ഒരാഴ്ചയായി മാവേലിക്കര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മഴകുറഞ്ഞിട്ടും വെള്ളപ്പൊക്ക ദുരിതമൊഴിയാത്ത ഈ പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും മറ്റംവടക്ക് എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ്.