ആലപ്പുഴ: ചേര്‍ത്തലയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു കൊന്ന സംഭവത്തില്‍ പത്ത് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. പട്ടണക്കാട് സ്വദേശി അനന്തു അശേകനാണ് ഇന്നലെ അര്‍ദ്ധരാത്രി ഉണ്ടായ ആ്രമണത്തില്‍ മരിച്ചത്. അനന്തുവിന്റെ അഞ്ച് സഹപാഠികള്‍ അടക്കം 10പേരെയാണ് ചേര്‍ത്തല പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. 

മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് വ്യക്തമായ ആസുത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പട്ടണക്കാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സമീപത്തെ പാടത്ത് വച്ചാണ് അനന്തുവിന് നേരെ ആക്രമണമുണ്ടായത്. ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്‍ക്വിസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്കായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.