ആലപ്പുഴ:കുട്ടനാട്ടില്‍ നെല്‍കൃഷിയുടെ മറവില്‍ നടത്തിയ വായ്പാത്തട്ടിപ്പ് ഗുരുതരമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ.കർഷകരറിയാതെ വായ്പയെടുത്തത് ക്രിമിനൽ കുറ്റമെന്നും മന്ത്രി പറഞ്ഞു. കര്‍ഷകരുടെ കള്ള ഒപ്പിട്ട് തട്ടിയത് കോടികളാണ്. എന്നാല്‍ കര്‍ഷകര്‍ തട്ടിപ്പ് അറിയുന്നത് ജപ്തി നോട്ടീസ് കിട്ടിയപ്പോള്‍.
കാവാലം സ്വദേശിയായ ഷാജി ആറ് ലക്ഷത്തിലേറെ രൂപയുടെ ജപ്തി നോട്ടീസ് കയ്യില്‍ വരുമ്പോഴാണ് തന്‍റെ പേരില്‍ ആരോ വായ്പ തരപ്പെടുത്തിയതായി അറിയുന്നത്. 2014 നവംബര്‍ മാസം ഏഴാം തിയതി ഷാജിയുടെ വ്യാജ ഒപ്പിട്ട് 83000 രൂപ ആരോ വായ്പയെടുത്തിരിക്കുന്നു.
ഇത് ഷാജിയുടെ മാത്രം അനുഭവമല്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തില്‍ വ്യക്തമായി. കാവാലത്തെ വെറും പത്ത് വീടുകള്‍ സന്ദര്‍ശിച്ചപ്പോള്‍ തന്നെ തട്ടിപ്പിനിരയായ പതിനഞ്ചിലധികം പേരെയാണ് കണ്ടത്
