ആലപ്പുഴ: ആലപ്പുഴയിൽ 14 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരു പൊലീസുകാരൻ കൂടി അറസ്റ്റിൽ. മാരാരിക്കുളം പ്രൊബേഷണറി എസ്ഐ ലൈജു ആണ് അറസ്റ്റിലായത്. കേസില്‍ രണ്ട് പൊലീസുകാര്‍ ഇതുവരെ പിടിയിലായി. നെല്‍സണ്‍ എന്ന സിവില്‍ പോലീസ് ഉദ്യോഗസ്ഥനാണ് നേരത്തെ പിടിയിലായത്.

കേസിലെ മുഴുവന്‍ പ്രതിയേയും അറസ്റ്റ് ചെയ്യുമെന്ന് എസ്പി എസ്. സുരേന്ദ്രന്‍ പറഞ്ഞു. കേസ് ആലപ്പുഴ ഡിവൈസ്എപി അന്വേഷിക്കുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെയടക്കമുള്ള ആരോപണം അന്വേഷിക്കും. പെണ്‍കുട്ടിയുടെ അകന്ന 
അകന്ന ബന്ധുവായ ആതിരയാണ് കേസിലെ ഒന്നാം പ്രതി. ഇവരെ ചോദ്യം ചെയ്യുകയാണെന്നും എസ്പി പറഞ്ഞു.

ആലപ്പുഴ മംഗലം സ്വദേശിയായ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ ആതിരയെന്ന യുവതിയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. നിര്‍ധന കുടുംബാംഗമായ പെണ്‍കുട്ടിയെ ആതിര വീട്ടില്‍ നിന്ന് സ്ഥിരമായി വിളിച്ചു കൊണ്ടു പോയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സ്ഥലം കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞുവച്ച് പൊലീസില്‍ അറിയിക്കുകയായിരുന്നു. 

തുടര്‍ന്നാണ് പീഡനവിവരം പുറത്തറിയുന്നതും പൊലീസ് കേസ് എടുക്കുന്നതും. ആതിര പെണ്‍കുട്ടിയെ വിവിധ ഹോട്ടലുകളില്‍ കൂടെ കൊണ്ടുപോയിരുന്നു. ഇതിനിടെയായിരുന്നു പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമമുണ്ടായത്.