Asianet News MalayalamAsianet News Malayalam

അ​ലാ​സ്ക​യി​ല്‍ ഭൂകമ്പം; അമേരിക്കയില്‍ സുനാമി മുന്നറിയിപ്പ്

ഭൂമികുലുക്കത്തില്‍ ആളപായം ഒന്നും സംഭവിച്ചില്ലെന്നാണ് ഔദ്യോഗിക വിവരം. അലസ്കയിലെ ഏറ്റവും വലിയ പട്ടണമായ അന്‍ഗറോജിന് അഞ്ച് മൈല്‍ അടുത്താണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം എന്നാണ് യു എസ് ജിയോളജി സര്‍വേ പറയുന്നത്. 

Alaska earthquake claimed no lives officials say infrastructure damage
Author
Alaska, First Published Dec 1, 2018, 8:53 AM IST

ലോ​സ് ആ​ഞ്ച​ൽ​സ്: അമേരിക്കയിലെ അ​ലാ​സ്ക​യി​ലെ ദ​ക്ഷി​ണ കെ​നൈ ഉ​പ​ദ്വീ​പി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തെ തു​ട​ർ​ന്ന് യു​എ​സി​ൽ സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ൽ​കി. വെ​ള്ളി​യാ​ഴ്ച 7.0 തീ​വ്ര​ത​യു​ള്ള ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് നാ​ഷ​ണ​ൽ ഓ​ഷ്യാ​നി​ക് ആ​ൻ​ഡ് അ​റ്റ്മോ​സ്ഫി​യ​റി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അ​റി​യി​ച്ചു. 

എന്നാല്‍ ഭൂമികുലുക്കത്തില്‍ ആളപായം ഒന്നും സംഭവിച്ചില്ലെന്നാണ് ഔദ്യോഗിക വിവരം. അലസ്കയിലെ ഏറ്റവും വലിയ പട്ടണമായ അന്‍ഗറോജിന് അഞ്ച് മൈല്‍ അടുത്താണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം എന്നാണ് യു എസ് ജിയോളജി സര്‍വേ പറയുന്നത്. 

അതേ സമയം അടിസ്ഥാന സൌകര്യങ്ങള്‍ക്കും വാര്‍ത്ത വിനിമയ വൈദ്യുതി വിതരണ സംവിധാനങ്ങള്‍ക്കും കാര്യമായ തകരാറ് ഭൂകമ്പം ഉണ്ടാക്കിയിട്ടുണ്ട്. പല വീടുകളിലും വൈദ്യുതി നിലച്ചെന്നാണ് അലാസ്ക സെന്‍ ലിസയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍  സെനറ്റര്‍ ഫോക്സ് ന്യൂസിനോട് പറയുന്നത്. 

അതേ സമയം ഗ്യാസ് ലൈനുകളില്‍ ഭൂകമ്പം ഉണ്ടാക്കിയ തകരാറുകള്‍ മറ്റൊരു ദുരന്തം ഉണ്ടാകാതെ ശ്രദ്ധിക്കണം എന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പലസ്ഥലത്തും വീടുകളിലേക്കുള്ള ഗ്യാസ് ലൈനുകള്‍ തകരാറിലാണ്.

പ​സ​ഫി​ക്കി​ൽ മു​ഴു​വ​നാ​യി ശ​ക്ത​മാ​യ തി​ര​മാ​ല​യ്ക്കു സാ​ധ്യ​ത​യി​ല്ലെ​ന്നും ഹ​വാ​യ് ദ്വീ​പു​ക​ൾ​ക്കു ഭീ​ഷ​ണി​യി​ല്ലെ​ന്നും പ​സ​ഫി​ക് സു​നാ​മി വാ​ണിം​ഗ് സെ​ന്‍റ​ർ അ​റി​യി​ച്ചു.

Follow Us:
Download App:
  • android
  • ios